Monday, August 13, 2012

പ്രണയത്തിന്റെ തണല്‍ മരങ്ങള്‍....



ഇന്ന് നീയെന്നില്‍ നിന്ന് നടന്നകന്നത്‌ 
ഇന്നലെ ഞാനറിഞ്ഞു! 

പ്രണയത്തിന്റെ തണല്‍ മരങ്ങള്‍ 
ചുംബനങ്ങളുടെ തണല്‍ വീഴ്ത്തിയിരുന്നു. 
ഇന്ന് 
ഓര്‍മ്മകളുടെ നനുത്ത പായലുകള്‍ 
വീണ്ടുമെന്നെ 
നമ്മള്‍ പങ്കു വെച്ച ചുംബനങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു! 

ഈ പൊള്ളുന്ന തണലില്‍ 
നിന്റെ നിശ്വാസങ്ങളുടെ നനവില്‍ 
ഞാന്‍ കാത്തിരിക്കും, 
നീ ഇനി വരില്ലെന്നറിഞ്ഞു കൊണ്ട് തന്നെ! 

എല്ലാ കാത്തിരിപ്പിനും ഒരു പ്രതീക്ഷയുണ്ടാവും.
പക്ഷെ, 
പ്രതീക്ഷയില്ലാത്ത ഈ കാത്തിരിപ്പിനും ഒരു സുഖമുണ്ട്! 

ധന്യന്‍ 

{കുറെ കാലങ്ങളായി കവിതകളില്‍ നിന്ന് അകലെ ആയിരുന്നു...  മഴ പെയ്തിരുന്നില്ല... പക്ഷെ ഇപ്പോള്‍ ഒരു മഴ പെയ്തൊഴിഞ്ഞിരിക്കുന്നു!}

Friday, June 26, 2009

മഴപ്പെയ്യുന്ന വേനല്‍ക്കാലം…

മഴക്കാ‍ലം

ഇന്നു പൊള്ളുന്ന കണ്ണീറ്ത്തുള്ളികള്‍!

അന്നു,

ഇങ്ങനെ ആയിരുന്നില്ല.

ഓരോ മഴയും നീയായിരുന്നു

നിന്റെ പ്രണയമായിരുന്നു.

 

ഓറ്മ്മകള്‍ക്കു ഒരു നീറ്റല്‍

കണ്ണീരുകള്‍ക്കുമപ്പുറം

ഒരു വിങ്ങല്‍!

 

ഇന്നു നീ പെയ്യുന്നത്

മറ്റാറ്ക്കോ വേണ്ടിയാണെന്നറിയുംബോള്‍

കാരണമറിയാതെ

വേദനയുടെ വേനല്,

കരിഞ്ഞുണങ്ങിയ വേനല്‍!

 

മരണത്തേക്കാളും ഞാന്‍ ഭയപ്പെട്ടത്

ഈയൊരു കൂടിക്കാഴ്ച് ആയിരുന്നു,

പുതുമഴയായി നീ വന്നു

പക്ഷെ,

നീ പെയ്യുന്നത് മറ്റാറ്ക്കോ വേണ്ടി!

 

നിറങ്ങളില്ലാത്ത

മഴയില്ലാത്ത

വേനലുകളുമായി

ദൂരെ നിന്നു കണ്ടു ഞാന്‍,

നീ മഴയായി പെയ്യുന്നത്,

മറ്റൊരു ദ്വീപില്‍!

 

വറ്ഷങ്ങളുടെ അകല്‍ച്ചയില്‍

ഞാനും നീയും

വേറെ ആരൊക്കെയോ ആയി പോയിരിക്കുന്നു.

 

കാലം

മഴപ്പെയ്തു മായ്ച്ച

നമ്മുടെ പ്രണയം!

 

മഴയായി

എനിക്കായി

ഇനി നീ പെയ്യില്ലെന്നറിയാം.

പക്ഷെ

ആ മഴക്കാലം.

ചുംബനങ്ങളായി നീ പകറ്ന്നു തന്ന മഴകളും

കെട്ടിപ്പുണരുകളായി എന്നിലേക്ക് പകറ്ന്ന തണുപ്പും

തിരിച്ചെടുക്കൂ;

അതിന്റെ ഓറ്മ്മകള്‍

ഈ വേനല്‍ എന്നെ തളറ്ത്തുന്നൂ!

 

മഴമുകിലിന്റെ മറ്മ്മരങ്ങളില്‍

മഴയുടെ ഹ്രദയം ഞാനറിഞ്ഞു.

 

പ്രണയം, മഴയാകുംബോള്‍

വേനലിന്റെ ചൂട്

അധികം അകലെയല്ല!

 

കുറേ മഴയായി എന്നില്‍ പെയ്ത്

നീയും പോയി,

വേനലുകള്‍ മാത്രം ബാക്കിയാക്കി!

 

ധന്യന്‍.

 

{പ്രണയം എന്നും വേദനയാണു. വേറ്പ്പാടിന്റെ കണ്ണിരുകള്‍ വറ്റിക്കഴിഞ്ഞാല്‍ പിന്നെ എന്നെങ്കിലുമൊരു സുഖമുള്ള നൊംബരമായി ആ ഓറ്മ്മകള്‍ ഓടിയെത്തും. പക്ഷെ വേറ്പ്പാടിനു ശേഷം ഒരു  കണ്ടുമുട്ടല്‍. അത് ഒരു വേദനയാണ്‍ വാക്കുകള്‍ക്കു പറഞ്ഞറിയിക്കാ‍നാവാത്ത ഒരു തരം വീറ്പ്പു മുട്ടല്‍! ഞാനവളേ കണ്ടു. കണ്ണീരുകള്‍ക്കൂ പോലും വരള്‍ച്ച!}

Sunday, May 31, 2009

നീല മേഘമായി നീലാംബരി….


സന്ധ്യകള്‍ക്കു ഇരുളാനാകാതെ

പുലരികള്‍ക്ക് കുളിരാനാകതെ

തരിച്ചു നില്‍പ്പൂ സമയം!


സ് നേഹം ഒരു നൊംബരമായി

മനസ്സില് എനും താലോലിച്

നീലയായി

നീലാംബരിയായി

വേദനകള്ക്കൊപ്പം നടനനകന്നൂ

ക്ര് ഷ്ണ്‍ ദേവത!


ഇനിയും കവിതകള്‍ക്കു ജന്മം നല്‍കാനാവില്ലെങ്കിലും

ഒറ്മ്മയിലെ ആ ചിരികള്‍ക്ക്

എന്നും കവിതയാവാം!

ഒരിറ്റ് കണ്ണീരിനൊപ്പം

ആശംസകളും

ഇനിയെങ്കിലും ക്രഷ്ണ്‍ നു നിന്നില്‍ അനുരാഗം ഉണ്ടാവട്ടെ

സ് നേഹം എന്തെന്നു നീ അറിയട്ടെ!

 

ധന്യന്

 

{ഒരിക്കലും സ് നേഹിക്കപ്പെടാതെ പോയ എന്റെ പ്രിയ നീലാംബരിക്ക്. എന്നിലെ പ്രണയങ്ങള്‍ക്കു ഒരു തെച്ചി പൂവിന്റെ ഭംഗി സമ്മാനിച്ച് കടന്നു പോയ ആ ചിത്രശലഭത്തിനു.. പ്രണയത്തോടെ………..}

Tuesday, May 5, 2009

പ്രണയം വീണ്ടും മഴച്ചാറ്റലാകുന്നു,

ഒരു കൂടി ചേരലിന്റെ ചൂട്,

കെട്ടുപ്പിണയലിന്റെ താളം,

ചുംബനത്തിന്റെ തണുപ്പു,

സ്വപ്നങ്ങളായി ഇരുട്ടില്‍ നിറയുംബോള്‍,

നീയങ്ങു ദൂരെ ആയിരുന്നു,

ഹ്രദയത്തുടിപ്പുകള്‍ കേള്‍ക്കുന്നത്ര ദൂരത്ത്!

പ്രണയം വീണ്ടും മഴച്ചാറ്റലാകുന്നു,

ഉണങ്ങിയ മുറിപ്പാടില്‍

നനവാകാന്‍ മാത്രം!

ധന്യന്‍


{പ്രണയത്തിന്റെ സുഖമുള്ള വേറ്പ്പാട്.. വേദനിക്കാന്‍ വേണ്ടി മാത്രം തുടങ്ങിയ പ്രണയം മഴ പോലെ പെയ് തൊഴിഞ്ഞു!! അവള്‍ക്കായി.. അവളുടെ സ്വപ്നങ്ങള്‍ക്കായി..}

Tuesday, February 17, 2009

തിരിച്ചറിവ്…


                               

 




 

 

മഴയുടെ നനുത്ത സ്പറ്ശമേറ്റ്

എന്റെ പ്രണയം തണുത്തറഞ്ഞു.

ഇരുട്ടിന്റെ മറവില്‍ ഹൃദയത്തിനുമപ്പുറം

പ്രണയം ബാക്കിയായി;

കാലം,

അവളെയും കടന്നു ഒരുപ്പാട് സഞ്ചരിച്ചു കഴിഞ്ഞിരുന്നു!

നിന്റെ കാല്‍പ്പാടുകളുടെ

അലക്ഷ്യമായ അലച്ചിലില്‍ നഷ്ട്പ്പെട്ടത്

അവളുടെ ചിരിയുടെ കിലുക്കമായിരുന്നു!

 

നിന്റെ തിരിച്ചു വരവു അറിയിച്ചുക്കൊണ്ട്

ഒരു കവിത,

മഴ പോലെ!

സ്വപ്നങ്ങള്‍ക്കു പറയാനുണ്ടായിരുന്നത്

മഴ മേഘങ്ങളിലൂടെ ഞാന്‍ അയച്ചിരുന്നു..

മഴ  പെയ് തോ?

 

മനസ്സില്‍ എന്നും കോരിച്ചൊരിയുന്ന മഴ!

സ്വപ്ന്ങള്ക്കു മൌനം അസഹ്യമാണെന്നു

 ഓറ്മ്മിപ്പിക്കുന്ന മഴ!

മേഘങള് എന്നും

ആത്മാറ്ത്ഥതയുള്ള സന്ദേശവാഹകരാണു!

 

മൌനത്തിന്റെ കിളിവാതിലില്‍

പ്രണയത്തിന്റെ നിശ്വാസങള്‍!

പ്രണയത്തിന്റെ വാചാലത

മൌനമാണ്‍,

മഴയുടെ സംഗീതത്തിന്റെ മൌനം!

ഇന്നലെ പെയ് തൊഴിഞ്ഞു

ആ മഴ,

എന്നില്‍!

 

 

പെയ്തൊഴിഞ്ഞ മഴയുടെ ആത്മാവ്,

താളം,

മൌനത്തിന്റെ വാചാലത!

സ്വപ്നങള് മഴയായി നനഞ്ഞ് ആറ്ദ്രമായിരിക്കാം

അലെങ്കില്  സ്വ് പ്നങളുടെ ചാരം

അതില് അലിഞ്ഞു പോയിരിക്കാം!

 

സ്വപ്ന്ങള് ഒരിക്കലും ചാരമാവാറില്ല

ഇല പൊഴിയും കാലം പോലെ,

സ്വപ്ന്ങളും കൊഴിയുമെന്നേ ഉളളൂ.

വീണ്ടും വസന്ത കാലം പോലെ 

സ്വപ്നങള്‍ പിന്നെയും തളിറ്ക്കും

പുതു മഴയായി!

 

സ്വപ്നങള്‍

ഫീനിക്സ്പക്ഷിയെ പോലെ

ചാരത്തില്‍ നിന്നും ഉയിറ്ത്തെഴുന്നേല്‍ക്കട്ടെ.

കണ്ണുനീരിന്റെ ഗറ്ത്തങളില്‍

ചിറകു തളറ്ന്നു വീഴാതെ

അവ പറന്നുയരട്ടെ,

ആകാശത്തിനുമപ്പുറം!

 

എത്രയൊക്കെ ഫീനിക്സ് പക്ഷികള്‍ ഉയിറ്ത്തഴുന്നേറ്റാലും

എന്റെ ആദ്യത്തെ മഴ മേഘപ്രാവിനെ

മറക്കാനാവില്ലാലൊ?

സൂര്യ കിരണമായി

അത് ഉദിച്ചുയരുന്നു

രാത്രിയാവാന്‍ വേണ്ടി മാത്രം!

 

ആദ്യമായി മനസ്സില്‍ പെയ്ത

പ്രണയ മഴ;

അവന്റെ വാക്കുകള്‍ക്ക് മഴയുടെ താളമാണെന്നു

മഞ്ഞിന്റെ കുളിരാണെന്നു

സ്വയം വിധിയെഴുതിയ

നിലാവുള്ള രാത്രികള്‍.

പിന്നീടെപ്പോഴോ,

അടക്കിപ്പിടിച്ച തേങലുകള്‍ക്കു വഴി മാറിക്കൊടുത്തു.

അതറിഞ്ഞിട്ടും

ഞാനെന്റെ സ്വപ്നങളെ,

ദു:ഖങളെ

എന്റെ മിഴികള്‍ക്കു പിന്നില്‍

സുരക്ഷതമായി ഒളിപ്പിച്ചു!

 

ഇനിയെന്നില്‍ വരികളില്ല

കവിതകള്‍ കണ്ണീരിനു വഴി മാറിക്കൊടുക്കുന്നു;

ഓറ്മ്മകള്‍ക്കു മുന്നില്‍

കരയാന്‍ മാത്രമേ എനിക്കാകുന്നുള്ളൂ.

അവളുടെ

പുഞ്ചിരികളുടെ ശബ്ദം മാ‍റ്റൊലിക്കുന്നു!

 

പ്രണയമേ,

നിനക്ക് അഗ്നിയായി ജ്വലിക്കാന്‍ കഴിയുമായിരിക്കും

മഴയായി പെയ്യാന്‍ കഴിയുമായിരിക്കും

പക്ഷെ,

നീ എന്നില്‍ നിറയുന്ന്‍ ഓരോ നിമിഷവും,

കരയാനല്ലാതെ മറ്റൊന്നിനും

ഒന്നിനും എനിക്കാകുന്നില്ല!

 

അവളുടെ ചുടു നിശ്വാസങള്‍

എന്നെ അലട്ടുന്നു.

ഉറക്കം നഷ്ടപ്പെടുന്ന ഈ യാമങളില്‍

അവളുടെ സ്വരത്തിനു കാതോറ്ത്തിരിക്കുമ്ബോള്‍

മൌനത്തിന്റെ നെടുവീറ്പ്പുകള്‍ എന്നോട് പറയുന്നു,

അവള്‍ പറന്നകന്നൂ,

വേറേതോ കൂട് തേടി.

എന്റെ ഹൃദയമിടിപ്പുകള്‍ അവളെ അസ്വസ്ഥയാക്കുന്നൂ എന്നു;

എന്റെ ഹൃദയത്തുടിപ്പുകള്‍

അവളുടേതായിരുന്നെന്ന് അവളറിഞ്ഞില്ലെ?

 

പ്രണയം ഒരു തിരിച്ചറിവാണു,

പലറ്ക്കും

തന്റെ ഹൃദയത്തിന്റെ താളം

മറ്റൊരു ഹൃദയമിടിപ്പില്‍

അലിഞ്ഞു തീറ്ന്നിരിക്കുന്നു എന്ന

സുഖമുള്ള തിരിച്ചറിവ്!

പലറ്ക്കും അതൊരു ബന്ധനമാണ്‍,

താന്‍ മറ്റൊരാള്‍ടെ ഹൃദയത്തില്‍ മാത്രം

ബന്ധിക്കപ്പെട്ടിരിക്കുന്നൂ എന്ന നോവ്!

ആരാണ്‍ തെറ്റ്?

വീണ്ടും മൌനം വാചാലമാവുന്നു!

 

മൌനത്തിന്റെ വാചാലത

കുറേയൊക്കെ ഞാന്‍ ഇഷ്ട്പ്പെടുന്നൂ.

മൌനത്തിന്റെ ഇരുണ്ട കോണില്‍,

അവളുടെ സ്വരം തേടി

ഞാന്‍ അലയട്ടെ.

മരണത്തിന്റെ ഏകാന്തതയില്‍

സ്വസ്ഥമായി,

അവളേയും സ്വപ്നം കണ്ട്,

ചുംബനങളുടെ നനുത്ത പായലുകള്‍ പറ്റിപ്പിടിച്ച,

കണ്ണുകളില്‍

അവളെ വെച്ച് മൂടി

ഞാനുറങട്ടെ,

എന്നേക്കുമായി!

-----------------------------------------

ശിബ് ല

ധന്യന്‍..


{ഈ ഡിജിറ്റല്‍ യുഗത്തിലും കവിതകളെ താലോലിക്കുന്ന ഒരുപാട് ഹൃദയങളുണ്ട്.. SMS എന്ന് ഇന്നത്തെ യുവത്വത്തിന്റെ ഭാഷ ഒരു തരത്തില്‍ അനുഗ്രഹമാണ്‍! പ്രണയിക്കാനും കലഹിക്കാ‍നും സമയം കളയാനും മാത്രമല്ല അത് എന്ന സത്യത്തിന്റെ തെളിവാണ്‍ ഈ കവിത. ഞാനും എന്റെ ഒരു സുഹൃത്തും SMS ഇലൂടെ രചിച്ച കവിതയാണു ഇത്. അവളുടെ കവിതകള്‍ക്ക് എന്റെ മറുപടി.. കവിതയായി.. ഒരു പരീക്ഷണം! പ്രണയത്തിന്റേയും പ്രണയ നൊംബരത്തിന്റേയും വിങലുകള്‍ ചേറ്ന്ന തിരിച്ചറിവാണ്‍ ഇത്} 

 

 

 

 

 

 

 

Thursday, January 8, 2009

വീണ്ടുമൊരു പ്രണയകാലം.

വീണ്ടുമൊരു പ്രണയകാലം.

കാറ്റിന്റെ മറ്മ്മരങ്ങളും

മഴത്തുള്ളികളുടെ സംഗമങ്ങളും

ഇരുട്ടിന്റെ കണികകളുമെല്ലാം

എന്നോടു പറയുന്നൂ,

‘നീ പ്രണയിക്കുന്നൂ!’

പണ്ടെങ്ങോ എപ്പഴോ

നഷ്ട്ടപ്പെട്ട പ്രണയം;

പിന്നെയൊരു വരള്‍ച്ച,

എനിക്കുമെന്റെ കവിതകള്‍ക്കും!

ആ വരള്‍ച്ചയുടെ യുഗങ്ങള്‍ താണ്ടി

ഇപ്പോഴിതാ വീണ്ടും പ്രണയത്തിന്റെ മരുപ്പച്ചകള്‍;

കവിതയുടെ പുല്‍മേടുകള്‍!

വീണ്ടും

കവിതകളുടെ മിന്നലുകളുമായി

എന്നിലേക്ക് ഓടിയെത്തിയ നീ;

നിനക്കാവട്ടെ

എന്റെയീ പുനറ് ജന്മത്തിലെ

ആദ്യ കവിത!

പ്രണയക്കാലത്തിന്റെ

മഞ്ഞിന് കണങ്ങള്‍ക്കിടയിലൂടെ

ഊറ്ന്നിറങ്ങുന്ന

സൂര്യ കിരണങ്ങളായി

നീ

മനസ്സിന്റെ പ്രണയ മറ്മ്മരങ്ങളില്‍

വെളിച്ചം വീശി

തൊട്ടുണറ്ത്തുന്നു!

എന്റെ ഹ്രദയത്തുടിപ്പുകള്‍

ഞാനിന്നു ശ്രദ്ധിച്ചു നോക്കി;

എന്റെ പേര്‍ കേള്‍ക്കുന്നു!

നിന്റെ ഹ്രദയമാണല്ലെ

എന്നില്‍ തുടിക്കുന്നതു?

നിന്റെ പേരു മറന്നു പോയോ?

നിന്റെ ഹ്രദയത്തുടിപ്പുകള്‍ കേട്ടു നോക്കൂ!

നിന്റെ സ്വപ്നം

ഇന്നെന്റെയും!

സ് നേഹത്തിന്റെ പല്ലവികള്‍

ചരണത്തിന്റെ മൂറ്ദ്ധന്യത്തിലെത്തുംബോള്‍

ചുംബനങ്ങള്‍ക്കൊപ്പം

ഹ്രദയവും കൈമാറാം;

ഇടയ്ക്കെങ്കിലും

എന്റെ ഹ്രദയം എന്നിലും

നിന്റെ ഹ്രദയം നിന്നിലും

തുടിക്കട്ടെ!

ആകാശത്തിനു മീതെ

കടലിന്റെ അടിത്തട്ടില്‍

ഇരുട്ടിന്റെ അങ്ങേത്തലയ്ക്കല്‍

ആരും വരാത്ത ഇടങ്ങളിലേക്കു

ഞാന്‍ നിന്നെ

കൂട്ടിക്കൊണ്ട് പോകും

എന്റെ കൈ വിരലിന്റെ സുരക്ഷിതത്വത്തില്‍

എന്റെ ഹ്രദയത്തുടിപ്പുകളുടെ വേഗതയില്‍

നിന്റെ കണ്ണുകളുടെ പ്രാകാശത്തില്‍

നിന്റെ പുഞ്ചിരികളുടെ ശബ്ദ്ത്തില്‍

നമക്കു യുഗങ്ങള്‍ താണ്ടാം!

എന്റെ കവിതയും

നിന്റെ കൊഞ്ചലും

ഒരിക്കലും അവസാനിക്കാതിരിക്കട്ടെ!

എല്ലാ കൂടിച്ചേരലുകളും ഒരിക്കല്‍ പിരിയണം.

നമക്കും പിരിയണ്ടേ?

പിരിയണം!

വാക്കുകള്‍ക്ക് അറ്ത് തമില്ലാതാവുന്ന

വറ്ണ്ണങ്ങള്‍ ചാരമാവുന്ന

ഭാഷകള്‍ ജഡമാകുന്ന

ഓറ്മ്മകള്‍ ഇല്ലാതാവുന്ന

പ്രണയത്തിനു നിറ്വചനമില്ലാതവുന്ന

അന്ന്..

അന്ന്,

നമക്കു പിരിയാം!

വീണ്ടുമൊരു പ്രണയകാലം.


ധന്യന്‍

{ഒരു പ്ര്ണയം... ഇന്നെന്റെ വാക്കുകള്‍ക്കു അറ്ത്ത്മില്ല..പ്ര്ണയതിനു നിര്‍വചനമില്ല... ഇന്നു ഞാന്‍ ഞാന്‍ പോലുമല്ല!!!! അവള്‍, എന്നോ എന്നെ പിരിഞ്ഞു പോയി.... ഇന്നു കാത്തിരിപ്പുകള്‍ക്കു ഒരു കാല്‍പ്പനികതയുടെ സുകമില്ല... അവള്‍ എന്നെ തേടി വരില്ല.. പക്ഷെ....}








Friday, October 24, 2008

മഴ മേഘമെന്തേ മടിക്കുന്നൂ….

മഴ മേഘമെന്തേ മടിക്കുന്നൂ….

എരിഞ്ഞടങ്ങുന്ന കനലിനും
കണ്ണീരിന്റെ നനവു;
ഇന്നലെ പെയ്ത മഴയ്ക്കും
നിശ്വാസത്തിന്റെ ചൂട്;
വാക്കുകള്ക്കുമപ്പുറം,
ഏതോ വിതുമ്പലുകള്…
പെയ്തൊഴിഞ്ഞ മഴ പോലെ!

ഇനിയും,
പറയാനറിയാതെ
ഏങ്ങലടിക്കുന്ന മനസ്സിന്റെ വിലാപങ്ങള്‍!
നീ കേള്‍ക്കുന്നുണ്ടാവും,
നിശബ്ദ്തയില്‍ പറന്നുയരുന്ന
തേങ്ങലിന്റെ ശബ്ദങള്‍!

നരച്ച മഴവില്ലും
അനങ്ങാത്ത അണ്ണാറക്കണ്ണനും
വെളുത്ത ഇരുട്ടും
ഇനിയുമെന്നെ ഭ്രാന്തനാക്കാന്‍
നീയില്ലാത്ത സ്വപ്നങ്ങളും!

ഓര്‍മ്മ്കളില്‍ നീ വന്നു പോകുമ്മ്പോള്‍
മഞ്ഞു പെയ്യുന്നു,
ചൂടുള്ള മഞ്ഞ്!

വിരിയാത്ത പൂവിന്റെ നിറങ്ങള്‍ തേടി
ഞാനലയുന്നൂ,
അവയൊരിക്കലും വിരിയില്ലെന്നറിഞ്ഞു തന്നെ!
നിന്നെയോറ്ത്ത് ഞാന്‍
ഉറങ്ങുന്നൂ,
നീ സ്വപ്നങ്ങളില്‍ വരില്ലെന്നറിഞ്ഞു കൊണ്ടു തന്നെ!

മഴ പോലെ,
മഴക്കാലം പോലെ,
മഴയില്‍ നനയുന്ന താമരയില പോലെ
പ്രണയം പൂത്തുലയുന്ന ഗുല്‍മോഹര്‍ പൂക്കളായി
വന്നൂടെ?

വെറും മഴ മേഘമായി മാത്രം നില്‍ക്കാതെ,
നിനക്ക്,
മഴയായി,
കവിതയായി,
പ്രണയമായി,
പെയ്തൂടെ?!

ധന്യന്‍.

{പ്രണയം... ഒരു സുഖമുള്ള മഴയായി പെയ്തൊഴിഞ്ഞു, പക്ഷെ മഴയുടെ മണം തങ്ങി നില്‍ക്കുന്നൂ. മഴ മേഘങ്ങള്‍ പെയ്യാന്‍ വെംബി നില്‍ക്കുന്നെങ്കിലും പെയ്യാനാവുന്നില്ല! പ്രണയത്തിന്റെ ശ്രുതി മീട്ടും മഴ... മഴയേയും നക്ഷത്രങ്ങളേയും സ്നേഹിച്ചിരുന്ന അവള്‍.... അവള്‍ക്കായി ഈ കവിതയും പ്രണയവും!!!}